Connect with us

മത്സ്യ കൃഷിയോട് താല്പര്യമുള്ളവർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു:

Local news

മത്സ്യ കൃഷിയോട് താല്പര്യമുള്ളവർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു:

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മത്സ്യ കൃഷിയോട് താല്പര്യമുള്ളവർക്ക് പഞ്ചായത്ത്‌ ഓഫീസിൽ വെച്ചു മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ നിർവഹിച്ചു. വിവിധ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉൾനാടൻ മത്സ്യ കർഷകരെയും, അനുബന്ധ തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി രെജിസ്ട്രേഷൻ ഉൾപ്പടെ അവരുടെ ഭാവി പരിപാടികൾ പരിപോഷിക്കുന്നതിന്നായി ഗ്രാമസഭകൾ വിളിക്കുകയും , വിവിധ വേദികൾ അതിനായി ഉപയോഗപ്പെടുത്തി പഞ്ചായത്ത്‌ മുന്നോട്ടു പോകുന്നുണ്ടെങ്കിലും, പലവിധ കാര്യങ്ങളിലും വീഴ്ച വരുന്നത് ഒഴിവാക്കുന്നതിനുള്ള പ്രാഥമിക ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്.

പുതിയ കാലത്തെ അഡ്രസ് ചെയ്യുമ്പോൾ മത്സ്യ സമ്പത്തു നമുക്ക് അനിവാര്യമായതു കൊണ്ടുതന്നെ ഇതിന്റെ വർഷാ വർഷമുള്ള വിളവെടുപ്പ് പ്രധാനമാണ്,
ഓരോ വർഷവും മത്സ്യകുഞ്ഞു വിതരണവും, അതിന്റെ സബ്‌സിഡി വിതരണവും നടത്തുന്നതോടൊപ്പം തന്നെ അതിന്റെ വിളവെടുപ്പും, വില്പനയില്ലെങ്കിൽ കൂടി സ്വന്തം ആവശ്യങ്ങൾക്കാണെങ്കിൽ പോലും, അതിന്റെ ഉപയോഗം ഉണ്ടെന്നു ഡിപ്പാർട്മെന്റിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ തുടർന്നും ഇതേ രീതിയിലുള്ള വിതരണം നടത്താൻ സാധിക്കുകയുള്ളൂ, ആയതു കൊണ്ട് ഈ മത്സ്യ കുഞ്ഞുങ്ങളെ ശാസ്ത്രീയ രീതിയിൽ വളർത്തി പരിപാലിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സഹകരണം ഉറപ്പ് വരുത്തുകയും അതു മറ്റ് മേഖലയെ പരിപോഷിപ്പിക്കുന്ന പോലെ ഈ മേഖലയെയും മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഇടപെടലുകൾ നടത്താനും ഇതിനോട് ബന്ധപ്പെട്ടവർക്ക് കഴിയണമെന്നും അഭ്യർത്ഥിച്ചു കൊണ്ടാണ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം നിർവഹിച്ചത്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം, എ, നജീബ് അധ്യക്ഷത വഹിച്ചു, റാബിയാ (മെമ്പർ ) സ്വാഗതം ആശംസിച്ചു,
ഏറ്റവും നല്ല രീതിയിൽ കോർഡിനേഷൻ നിർവഹിക്കുന്ന ഖൈറു ന്നിസയെ യോഗം അഭിനന്ദിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top