Connect with us

നടരാജ നൃത്തകലാക്ഷേത്രം ആലങ്കോടിൻ്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥിനികളുടെ അരങ്ങേറ്റം നടന്നു:

Entertainment

നടരാജ നൃത്തകലാക്ഷേത്രം ആലങ്കോടിൻ്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥിനികളുടെ അരങ്ങേറ്റം നടന്നു:

ചങ്ങരംകുളം: നടരാജ നൃത്തകലാക്ഷേത്രം ആലങ്കോടിൻ്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥിനികളുടെ ആദ്യ അരങ്ങേറ്റം ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്നു. പന്താവൂർ കിഴിയപ്പുറം സുബ്രമണ്യക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചെറുപറമ്പിൽ ഹരിദാസൻ്റേയും ബിന്ദുവിൻ്റേയും മൂത്ത മകൾ അനുപമയാണ് ഈ വിദ്യാർത്ഥിനികളുടെ നൃത്ത ഗുരു. കേന്ദ്രീയ സംസ്കൃത വിശ്വവിദ്യാലയം ഗുരുവായൂർ കാമ്പസ്സിലെ ആചാര്യ (pg) വ്യാകരണ പ്രഥമ വർഷ വിദ്യാർത്ഥിനിയാണ് അനുപമ. ഗുരുവായൂർ ക്ഷേത്രം ഓഡിറ്റോറിയത്തിൽ അപർണ സി.പി, അനഘ സി.പി, അനന്യ സി.പി,അനീന പി.വി, അനന്യ പി.വി, സാത്വിക, ശ്രീയ, വൈഗ, അഭിനന്ദ എന്നീ നടരാജ നൃത്ത കലാക്ഷേത്രത്തിലെ വിദ്യാർത്ഥിനികളാണ് അരങ്ങേറ്റം നടത്തിയത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Entertainment

To Top