Connect with us

സൗജന്യ കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു:

Local news

സൗജന്യ കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു:

എടപ്പാൾ : റയ്ഹാൻ കണ്ണാശുപത്രിയും റയ്ഹാൻ കോളേജ് ഓഫ് ഓപ്റ്റോമെട്രിയും ചേർന്നു നടത്തിയ ലോക കാഴ്ചദിനം റയ്ഹാൻ ഗ്രൂപ്പ് സി ഇ ഒ ഡോ. ടി കെ സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഈ ദിനത്തോടനുബന്ധിച്ചു ബ്ലൈന്റ് വാക്ക്, ടാബ്‌ളോ, സൗജന്യ കാഴ്ച പരിശോധന തുടങ്ങിയവ എടപ്പാൾ ടൗണിലും പരിസര പ്രദേശങ്ങളിലുമായി സംഘടിപ്പിച്ചു.

 

കാഴ്ച ഇല്ലാത്തവരുടെ ലോകം അല്പനേരത്തേക്കെങ്കിലും അനുഭാവിക്കാനായത് കണ്ണ് തുറപ്പിച്ചു എന്ന് അനുഭവസ്ഥർ അറിയിച്ചു.  ബ്ലൈണ്ട് ടെസ്റ്റ്‌, ഫ്ലാഷ് മോബ്, ബോധവത്കരണ ക്ലാസ്സുകൾ എന്നിവ മാളുകളിലും ഓൺലൈൻ ആയി ഇൻസ്റ്റാ റീൽസ് മത്സരം, ഫോട്ടോഗ്രാഫി മത്സരം, ചെറുകഥ രചന മത്സരം എന്നിവയും കോളേജിൽ ചിത്രരചന മത്സരവും അരങ്ങേറി.

 

പ്രിൻസിപ്പൽ അൻവർ ഷകീബ് അധ്യക്ഷത വഹിച്ചു . വൈസ് പ്രിൻസിപ്പൽ മിനി മോഹൻദാസ്,ജോയൽ ജെയ്സൺ, അശ്വതി, ശാഹുൽ ഭായി എടപ്പാൾ എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top