Connect with us

വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ മാർച്ച് നടത്തി:

Politics

വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ മാർച്ച് നടത്തി:

പൊന്നാനി : വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് പൊന്നാനി – വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാറഞ്ചേരി പുറങ് കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച് നടത്തി.മാർച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കുറഞ്ഞ നിരക്കിൽ ഉള്ള വൈദ്യുതി ചാർജും, മറ്റ് അനുകൂല്യങ്ങളും കേരളത്തിൽ നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് പി.ടി. അജയമോഹൻ ആവശ്യപ്പെട്ടു. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു.

വെളിയംകോട് ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് പി.ടി.അബ്ദുൾകാദർ, കെപിസിസി അംഗം ഷാജി കാളിയത്തേൽ, ഡിസിസി ജനറൽ സെക്രട്ടറി ടി. കെ. അഷ്‌റഫ് ,വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു, എ.പവിത്രാകുമാർ,ഉണ്ണി കൃഷ്ണൻ പൊന്നാനി, രാമനാഥൻ, സഗീർ, സി.കെ. പ്രഭാകരൻ, മണിമാസ്റ്റർ,റഫീഖ് കബീർ, ജാസ്മിആരിഫ്, എന്നിവർ സംസാരിച്ചു.

മുക്കാലയിൽ നിന്നാരംഭിച്ച പ്രകടനത്തിന് മുൻ ബ്ലോക്ക് പ്രസിഡൻ്റ് അനന്ത കൃഷ്ണൻ മാസ്റ്റർ, മണ്ഡലം പ്രസിഡൻ്റ്മാരായ ടി.ശ്രീജിത്, സുരേഷ് പാട്ടത്തിൽ,അനസ് മാസ്റ്റർ,നബീൽ നൈതല്ലൂർ, കെ.ജയപ്രകാശ്, നാഹിർ ആലുങ്ങൽ, രഞ്ജിത്ത് അടാട്ട് തുടങ്ങിയവരും വിനു എരമംഗലവും

നേതൃത്വം നൽകി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Politics

To Top