Connect with us

ഇരു വൃക്കകളും തകരാറിൽ, ശരീരം പാതി തളർന്നു; സമദിന്റെ ജീവൻ കരുണയുടെ തുലാസിൽ:  

Local news

ഇരു വൃക്കകളും തകരാറിൽ, ശരീരം പാതി തളർന്നു; സമദിന്റെ ജീവൻ കരുണയുടെ തുലാസിൽ:  

എടപ്പാൾ : ഇരു വൃക്കകളും തകരാരിലായി ചികിൽസയിലായിരുന്നു സമദ്, ഡയാലിസിസിനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് മറ്റൊരു ദുരന്തമായി ശരീരത്തിന്റെ ഒരു വശം തളർന്ന് സംസാര ശേഷി പൂർണ്ണമായും നഷ്ട്ടപ്പെട്ടതും ഹൃദയാഘാതം വന്നതും.

പാറപ്പുറം കുതിര പറമ്പിൽ സമദ് (40) ആണ് കോഴിക്കോട് ഇക്ര ആശുപത്രിയിൽ ജീവൻ നിലനിർത്താനായി സഹജീവികളുടെ കാരുണ്യം തേടുന്നത്.

പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത ദയനീയമായ അവസ്ഥയിലാണ് ഈ യുവാവിപ്പോൾ. മഴപെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിലാണ് സമദും കുടുംബവും താമസിക്കുന്നത്.

നമ്മൾക്കൊന്നും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ സമദും കുടുംബവും കഴിയുന്നത്. നാട്ടിലെ സാധാരണ പണികൾക്ക് പോയിരുന്നു സമദിന് ജോലിക്ക് പോകാനാവാതായതോടെ ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ജീവിതവും വഴിമുട്ടിയിരിക്കുന്നു.

20 ലക്ഷം രൂപയെങ്കിലുമുന്നെങ്കിൽ മാത്രമേ ഇദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചു വരാനാകൂ. ഇതിനായി നാട്ടുകാർ ചികിൽസാ സഹായ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. റഫീഖ് നെഹൽ (ചെയർമാൻ), ഗ്രാമപ്പഞ്ചായത്തംഗം കെ.കെ. ആനന്ദൻ (കൺവീനർ), ജയപ്രകാശ് കളരിക്കൽ (ട്രഷ) യോഗത്തിൽ കാലടി പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ജി. ബാബു അധ്യക്ഷനായി.

ചികിൽസാ കമ്മിറ്റിക്കായി എടപ്പാൾ യൂണിയൻ ബാങ്കിൽ 703202010007525 (IFSC UBINO570320) ഗൂഗിൾ പേ: 6235872339

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top